ജ്യോതിബസുവും സ്വാമി വിവേകാനന്ദനും ബംഗാളികളാണ്. പക്ഷേ, ജ്യോതിബസു സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്നില്ല. അധഃസ്ഥിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി നിലകൊണ്ട വിവേകാനന്ദനോട് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മീയ ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് ബസു വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ വിവേകാനന്ദന്റെ ചിത്രം വച്ച് ആരാധിക്കുന്നുണ്ടെങ്കിലും ആദ്യകാല കമ്മ്യൂണിസ്റ്റുകാര്‍ക്കെല്ലാം സ്വാമി വിവേകാനന്ദന് ബൂര്‍ഷ്വാ സന്ന്യാസിയായിരുന്നു.
എന്നാല്‍ കന്യാകുമാരിയില്‍ വിവേകാനന്ദസ്മാരകം പണിയാന്‍ സഹായിച്ച ഏക കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവാണ്. വിവേകാനന്ദന് സ്മാരകം എന്ന ആശയത്തെ പാര്‍ട്ടിയിലെ തന്നെ സഹപ്രവര്‍ത്തകര്‍ പുച്ഛിച്ചു തള്ളിയപ്പോഴായിരുന്നു ഭാര്യ മുഖേന പണം പിരിച്ച് ബസു സ്മാരക സമിതിക്ക് നല്‍കിയത്. വിവേകാന്ദ ശിലാസ്മാരക കമ്മിറ്റിയുടെ സംഘടനാ സെക്രട്ടറിയും ആര്‍എസ്എസിന്റെ സര്കാര്യവാഹുമായിരുന്ന ഏകനാഥ റാനഡെ എഴുതിയ 'വിവേകാനന്ദ ശിലാസ്മാരകത്തിന്റെ ഇതിഹാസ'മെന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരെ ശിലാസ്മാരക സമിതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി റാനഡെ കല്‍ക്കട്ടയില്‍ പോയി ബസുവിനെ കണ്ടു. 'എനിക്ക് വിവേകാനന്ദനുമായി യാതൊരു ബന്ധവുമില്ല. എന്റെ അയല്‍വാസിയും ഒരു ജ്യോതിബസുവാണ്. ആരോ തെറ്റിദ്ധരിപ്പിച്ച് നിങ്ങളെ ഈ വീട് കാട്ടിത്തന്നതാകാം. വിവേകാനന്ദ ശിലാസ്മാരകവും അതുപോലത്തെ കാര്യങ്ങളും എന്റെ മനസ്സില്‍ നിന്നും വളരെ അകലെയാണ്. നിങ്ങള്‍ക്ക് ഞാനുമൊത്ത് എന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്റെ അടുത്തുവരാന്‍ കാരണമെന്താണ്? എനിക്ക് സ്വാമി വിവേകാനന്ദനോട് ആദരവുണ്ടെന്നും നിങ്ങള്‍ക്ക് ഞാന്‍ എന്തെങ്കിലും സഹായം നല്‍കുമെന്നും നിങ്ങളോട് ആരു പറഞ്ഞു?' എന്നു ചോദിച്ചുകൊണ്ടായിരുന്നു ഏകനാഥ റാനഡയെ ജ്യോതിബസു സ്വീകരിച്ചത്.
അധഃസ്ഥിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന താങ്കള്‍ക്ക് അവര്‍ക്കുവേണ്ടിത്തന്നെ നിലകൊണ്ട വിവേകാനന്ദനുമായി ബന്ധമില്ലെന്നും അദ്ദേഹത്തോട് ആദരവില്ലെന്നും ആരെങ്കിലും പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്ന് ഇതിന് റാനഡെ മറുപടി നല്കിയപ്പോള് 'അധഃസ്ഥിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി നിലകൊണ്ട വിവേകാനന്ദനോട് ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആത്മീയ വശവുമായി എനിക്ക് യാതൊരു ബന്ധവുമില്ല' എന്നായിരുന്നു ജ്യോതിബസുവിന്റെ മറുപടി. സംസാരത്തിനിടയില്‍ വിവേകാന്ദന് സ്മാരകം നിര്‍മ്മിക്കുന്നത് ഉചിതമല്ലെ എന്നും അതിനുള്ള സമിതിയില്‍ താങ്കള്‍ക്ക് ഉപാധ്യക്ഷസ്ഥാനം വഹിക്കാമോ എന്നും റാനഡെ ചോദിച്ചു.
'അങ്ങനെ നിങ്ങള്‍ ഒരു സ്മാരകം നിര്‍മ്മിക്കുന്നത് തെറ്റാണെന്നോ അപ്രകാരമൊന്ന് ചെയ്യരുതെന്നോ ഞാന്‍ പറയുന്നില്ല. പക്ഷേ എനിക്ക് എന്തുചെയ്യാന്‍ കഴിയും. ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗമാണ്. ഞാന്‍ ഉപാധ്യക്ഷനാകണമെന്ന് നിങ്ങള്‍ പറയുന്നു. പൊതുവേ ഞങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാറില്ല.' ബസു വ്യക്തമാക്കി.
'താങ്കള്‍ക്കുകൂടി പ്രിയങ്കരമായ ആദര്ശങ്ങള്ക്കുവേണ്ടിയാണ് വിവേകാനന്ദന് നിലകൊണ്ടതെങ്കില്‍ താങ്കള്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കൂ. എനിക്ക് തിടുക്കമൊന്നുമില്ല. ഞാനടുത്തയാഴ്ച വരാം'- എന്ന് റാനഡെ പറഞ്ഞപ്പോള്‍ 'എന്റെ സഹപ്രവര്‍ത്തകരെ നിങ്ങളെക്കാള്‍ നന്നായി എനിക്കല്ലേ അറിയുക. നിങ്ങളുടെ കമ്മിറ്റിയുടെ ഉപാധ്യക്ഷനാകാന്‍ പാര്‍ട്ടി എന്നെ അനുവദിക്കുമെന്ന് തോന്നുന്നില്ല' എന്നായിരുന്ന ബസുവിന്റെ മറുപടി.
ഒരാഴ്ച കഴിഞ്ഞ് റാനഡെ വീണ്ടും ബസുവിനെ സന്ദര്‍ശിച്ചപ്പോള്‍ 'ഞാന്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചു നോക്കി. അവര്‍ ഈ ആശയത്തെ പരിഹസിക്കുകയാണ് ചെയ്തത്. അതിനാല്‍ ഉപാധ്യക്ഷനായി സഹകരിക്കാന്‍ സാധിക്കില്ല' എന്ന് ബസു വ്യക്തമാക്കി.
'താങ്കളുടെ ഭാര്യ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ അവര്‍ക്ക് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാമല്ലോ' എന്ന് റാനഡെ ചോദിച്ചപ്പോള്‍ 'അതിനു കുഴപ്പമില്ല' എന്നു പറഞ്ഞ് ജ്യോതിബസുതന്നെ ഭാര്യ കമലയെ വിളിച്ചു. റാനഡെയുടെ കൈയില്‍ നിന്നും രസീതു പുസ്തകം വാങ്ങിയ കമല പ്രതീക്ഷിച്ചതിലധികം പണം പിരിച്ച് നല്‍കുകയും ചെയ്തു.
പാര്‍ട്ടി നിലപാടിനെ മറികടന്നും വിവേകാനന്ദ സ്മാരകത്തെ സഹായിക്കാന്‍ ജ്യോതിബസു തയ്യാറായെങ്കില്‍ സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനത്തെ പുച്ഛിക്കുകയായിരുന്നു അന്ന് കേരളാ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്.
മന്നത്തു പദ്മനാഭന് അധ്യക്ഷനായിരുന്ന സ്മാര ശിലാസമിതിയുമായി രാജ്യത്തെ ഒട്ടുമിക്ക മുഖ്യമന്ത്രിമാരും സഹകരിക്കുകയും സഹായം നല്‍കുകയും ചെയ്തപ്പോള്‍ കേരളം മാത്രം വിട്ടുനിന്നു. തന്നെ കാണാന്‍ ചെന്ന ഏകനാഥ റാനഡയെ ഒരര്‍ഥത്തില്‍ അപമാനിച്ചു വിടുകയായിരുന്നു അന്ന് ഇഎംഎസ്. ഹിന്ദുസമാചാറിന്റെ ലേഖകനും സംസ്കൃത പണ്ഡിതനുമായ കൃഷ്ണശര്മ്മയോടൊപ്പമാണ് റാനഡെ ഇഎംഎസിനെ കണ്ടത്. രസിക്കാത്ത മട്ടില്‍ ഇരുവരെയും സ്വീകരിച്ച ഇഎംഎസ് റാനഡെ പറഞ്ഞതു മുഴുവന്‍ കേട്ടതല്ലാതെ ഒരക്ഷരം മറുപടി നല്‍കിയില്ല. അവസാനം 'നിങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞില്ലെ.
ശരി' എന്ന് പറഞ്ഞ് ഇഎംഎസ് കസേരയില്‍ നിന്ന് എഴുന്നേറ്റു. ഇത്തരമൊരു മോശമനുഭവം തനിക്കൊരിടത്തുനിന്നുമുണ്ടായിട്ടില്ലെന്ന് റാനഡെ പിന്നീട് സൂചിപ്പിച്ചതായി വിവേകാനന്ദകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ പി.പരമേശ്വരന് ഓര്‍മ്മിക്കുന്നു.
പി ശ്രീകുമാര്‍ ജന്മഭൂമിയില് എഴുതിയ ലേഖനം ..
5 comments:
പാര്‍ട്ടി നിലപാടിനെ മറികടന്നും വിവേകാനന്ദ സ്മാരകത്തെ സഹായിക്കാന്‍ ജ്യോതിബസു തയ്യാറായെങ്കില്‍ സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനത്തെ പുച്ഛിക്കുകയായിരുന്നു അന്ന് കേരളാ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്.
രാഷ്ട്രം മുഴുവന്‍ ആദരിക്കുന്ന, ഭാരതീയ പൌരുഷത്തിന്റേയും ദര്‍ശനങ്ങളുടേയും മഹത്വം ലോകമപ്പാടെ മുഴക്കിയ വിവേകാനന്ദനോട്, ദേശീയത എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച വിവേകാനന്ദനോട് “അന്തര്‍ദേശീയത” എന്ന മനഃപായസവും കുടിച്ച് റഷ്യയിലേക്കും ചൈനയിലേക്കും മാത്രം നോക്കിയിരിക്കുന്ന “ഇന്ത്യയിലെ” കമ്യൂണിസ്റ്റുകള്‍ക്ക് “പരിഹാസം” തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
പക്ഷേ ഇപ്പോള്‍ വിവേകാനന്ദനു യുവത്വത്തിനിടയിലും ജനങ്ങളുടെ മനസിലും ഉള്ള സ്വാധീനം കണ്ട് വിവേകാനന്ദനെ മൊത്തത്തില്‍ അങ്ങ് ഏറ്റെടുക്കാന്‍ നടക്കുകയല്ലേ പാര്‍ട്ടി! അല്ലേലും വോട്ടാക്കാന്‍ പറ്റുന്ന ഒന്നിനേയും മറ്റാര്‍ക്കും വിട്ടുകൊടുക്കുന്ന ശീലമില്ലല്ലോ സ’ഗാ’ക്കന്മാര്ക്ക്!
അതല്ലേ ഇറാഖില്‍ കമ്യൂണിസ്റ്റ് പത്രം നിരോധിച്ച സദ്ദാമിന്റെ കയ്യില്‍ ദേശാഭിമാനീം പിടിപ്പിച്ച് പോസ്റ്ററിറക്കിയത്!
പിന്നെ ഇ.എം.എസ് : പേരില്‍ വരെ തികഞ്ഞ ബ്രാഹ്മണ്യജന്മിയായിരുന്ന ആ മനുഷ്യനു അധഃസ്ഥിതര്‍ക്ക് വേണ്ടി വാദിച്ച വിവേകാനന്ദനോട് പുച്ഛം തോന്നിയില്ലെങ്കിലല്ലേ അതിശയമുള്ളൂ...
"every man going out of the Hindu pale is not only a man less, but an enemy the more."
"Again, the vast majority of Hindu perverts to Islam and Christianity are perverts by the sword, or the descendants of these. It would be obviously unfair to subject these to disabilities of any kind. As to the case of born aliens, did you say? Why, born aliens have been converted in the past by crowds, and the process is still going on.
[ Complete Works of Vivekananda , Vol 5 , Interviews ]
സഖാക്കള്‍ ഇതൊന്നും കണ്ടു കാണില്ല അഹംകാരി .. കണ്ടിരുന്നെങ്കില്‍ ഗോള്‍വള്‍ക്കര്‍ ആയിരുന്നു ഇതിലും ഭേദം എന്ന് പറഞ്ഞേനെ ........
ശ്രീ പ്രിയ നാഥ് സിന്‍ഹ യുമായുള്ള സംഭാഷണത്തില്‍ നിന്നും ..
സ്വാമിജി : സിന്‍ഹ നിന്റെ അമ്മയെ ആരെന്കിലും അപമാനിച്ചാല്‍ നീ എന്ത് ചെയ്യും ??
സിന്‍ഹ : ഞാന്‍ അവന്റെ മേല്‍ ചാടി വീണു അവനെ ഒരു നല്ല പാഠം പഠിപ്പിക്കും ..
സ്വാമിജി : അസ്സല് മറുപടി ..എന്നാല്‍ ഇതേ വിചാരം തന്നെ നമ്മുടെ രാജ്യത്തിന്റെയും യഥാര്‍ത്ഥ മാതാവായ സ്വന്തം ധര്മതോടും നിനക്കുണ്ടായിരുന്നെന്കില് ഒരു ഹിന്ദു സഹോദരനെ ക്രിസ്തു മതത്തിലേക്ക് മാര്‍ഗം കൂട്ടുന്നത് കണ്ടു സഹിക്കുവാന്‍ നിനക്ക് കഴിയുമായിരുന്നില്ല .. എന്നാല്‍ നിത്യേന
അതിവിടെ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നു .. എന്നിട്ടും നീ ഉദാസീനന്‍ ആണ് .. എവിടെ നിന്റെ വിശ്വാസ നിഷ്ഠ ??
എവിടെ നിന്റെ സ്വദേശാഭിമാനമ് ??? ക്രിസ്ത്യന്‍ പാതിരി ദിവസേന നിന്റെ മുഖത്ത് നോക്കി ഹിന്ദു ധര്‍മ്മത്തെ അവഹേളിക്കുന്നു ..എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ , ധാര്‍മിക രോഷം കൊണ്ട് ചോര തിളയ്ക്കുന്നവരും സ്വധര്‍മ്മത്തെ രക്ഷിക്കുവാന്‍ മുന്നോട്ടു വരുന്നവരുമായി നിങ്ങളുടെ കൂട്ടത്തില്‍ എത്ര പേരുണ്ട് ??
പാവം സഖാക്കള്‍ ഇതും കണ്ടു കാണില്ല ... :)
കൊള്ളാം. :-)
Post a Comment