|
|
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രതിമകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പോലീസ് സേന. 2600 കോടി രൂപ ചെലവിട്ട് പ്രതിമകള്‍ നിര്‍മ്മിക്കാനുള്ള മായാവതിയുടെ നീക്കം ഇന്നലെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിദ്യാഭ്യാസം , പൊതു ജനാരോഗ്യം എന്നീ മേഖലകളില്‍ ചെലവിടേണ്ട പണം പ്രതിമകള്‍ക്കായി ചെലവിടെരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് മായാവതി സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. പ്രതിമകള്‍ക്കായി ഇതുവരെ 1,500 കോടി രൂപയോളം ചെലവിട്ടുകഴിഞ്ഞു.
ഇന്‍സ്‌പെക്‌ടര്‍ ജനറലിന്റെ റാങ്കുള്ള ഉദ്യോഗസ്‌ഥനാകും പ്രതിമകളുടെ സംരക്ഷസേനയുടെ തലവന്‍. ഐജിയെ സഹായിക്കാന്‍ പോലീസ് സൂപ്രണ്ടിനെയും ഡപ്യൂട്ടി സൂപ്രണ്ടിനേയും നിയമിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി മഹേഷ് ഗുപ്‌ത അറിയിച്ചു.
ലക്‌നൗവിലെയും നോയിഡയിലെയും അംബേദ്‌കര്‍ സ്‌മാരകങ്ങള്‍, ലക്‌നൗവിലെ കാന്‍ഷിറാം സ്‌മാരകം, കാന്‍ഷിറാം സന്‍സ്‌ക്രിത് സ്‌ഥല്‍, രമാ ഭായി അംബേദ്‌കര്‍ മൈദാന്‍ ബുദ്ധവിഹാര്‍, കാന്‍ഷിറാം ഗ്രീന്‍ എക്കോ ഗാര്‍ഡന്‍ എന്നിവയുടെ സംരക്ഷണമാണ് പുതിയ പോലീസ് സേനയുടെ ലക്ഷ്യം.
ഇതോടെ പ്രതിമാ നിര്‍മാണത്തിനു സംരക്ഷണത്തിനുമുള്ള ചെലവ് 6,000 കോടി രൂപയാകും. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കും.
1,000 പോലീസുകാരെ പുതിയ സേനയിലേക്ക് റിക്രൂട്ട് ചെയ്യും.
പ്രതിമകളുടെ നിര്‍മ്മാണവും സംരക്ഷണവുമായി സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ശൈത്യം മൂലം ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 430 ആയി. ഉത്തര്‍ പ്രദേശിനേക്കാള്‍ തണുപ്പുകൂടി സംസ്‌ഥാനങ്ങളായ ജമ്മു കാശ്‌മീര്‍, ഹരിയാന, പഞ്ചാബ് , ഹിമാചല്‍ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലായി ആകെ 30 പേരില്‍ താഴെയാണ് മരിച്ചത് .
വീടുകളുടെയും വസ്‌ത്രങ്ങളുടെയും അപര്യാപ്‌തതയാണ് മരണങ്ങള്‍ക്കു കാരണം.
ഈയിടെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം നടത്തിയ പഠനത്തില്‍ പോഷകാഹാര കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ഉത്തര്‍ പ്രദേശിലെ ഘാസിപൂര്‍ മുന്നിലെത്തി. അഞ്ചു വയസില്‍ താഴെയുള്ള 1,63,150 കുട്ടികളില്‍ 5,532 കുട്ടികള്‍ ഇവിടെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.
എന്നാല്‍ ഇവയൊന്നും പ്രതിമാ നിര്‍മ്മാണത്തിന് തടസമാകുന്നില്ല.
|
|
അതിഥിയായി മോഡി; സംസ്‌ഥാനത്തിന്റെ വരുമാനം 23 കോടി
|
|
|
|
അഹമദാബാദ്: ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല അതിഥി വേഷത്തിലൂടെ പണം സമ്പാദിക്കുന്നത് . മറ്റു മുഖ്യമന്ത്രിമാര്‍ക്കും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇക്കാര്യത്തില്‍ അനുകരിക്കാം. കാരണം അതിഥിയായി എത്തുന്നതു വഴി മോഡി സംസ്‌ഥാനത്തിനു സമ്പാദിച്ചുകൊടുത്തത് 23 കോടി രൂപയാണ് . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനമാണിത് .
അതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി ഫീസ് ഏര്‍പ്പെടുത്തിട്ടുണ്ട് . ഇങ്ങനെ ലഭിക്കുന്ന വരുമാനം 'കന്യ കലാവാണി നിധി'യിലേക്ക് അദ്ദേഹം സംഭാവന ചെയ്യും. ഗുജറാത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായാണ് നിധി രൂപീകരിച്ചത് .
മോഡിയെ അതിഥിയായി ലഭിക്കാന്‍ പ്രമുഖര്‍ 'ക്യൂ' നില്‍ക്കുകയാണിപ്പോള്‍. ഈ മാസം ഇത്തരം 20 ചടങ്ങുകളാണ് നടത്തത് . അഞ്ചുവര്‍ഷത്തിലേറെ നൂറു പരിപാടികള്‍ക്ക് മോഡി അതിഥിയായി എത്തി.
ചിലര്‍ കന്യ കലാവാണി നിധിയിലേക്ക് പണം സംഭാവന ചെയ്യുമ്പോള്‍ ചിലര്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം നല്‍കുക. 2006 ലാണ് മോഡി 'അതിഥി പദ്ധതി' ആരംഭിച്ചത് .
സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങളും ലേലം ചെയ്‌ത് അദ്ദേഹം പണം കണ്ടെത്തി.
|
|
|
|
|
|
|
|
3 comments:
"രണ്ടു കൌതുക വാര്‍ത്തകള്‍"
അതി ശൈത്യത്തില്‍ ഉടുതുണിയില്ലാത്ത ആകാശത്തിനു താഴേ മാത്രം അഭയം കണ്ടെത്താന്‍ വിധിക്കപ്പെട്ടവരും എളുപ്പം തന്നെ പ്രതിമകളാകുന്നു.:(
how come second one is funny? I guess, he is doing a good service.
of course 'am not a fan of Modi.. but if he does something good, I would support for that!
Post a Comment