ബാട്ലഹൗസില്‍‌‌ നിന്നും‌‌ എം‌‌.എല്‍‌‌.എ യുടെ വീട്ടിലേക്ക്?

മുജാഹിദ് തീവ്രവാദിയെന്ന് സം‌‌ശയിക്കപ്പെടുന്ന ഷം‌‌സാദ് അലാമിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ആര്‍‌‌.ജെ.ഡിയുടെ ഒരു എം‌‌.എല്‍‌‌.എ, ഒരു കോണ്‍‌‌ഗ്രസ് നേതാവ് എന്നിവരെക്കൂടാതെ മും‌‌ബൈയിലെ ഒരു രാഷ്ട്രീയക്കാരനും‌‌, ബാട്ലഹൗസില്‍‌‌ പോലീസും‌‌‌‌ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം‌‌ തന്നെ ജാമിയ നഗറില്‍‌‌ നിന്നും‌‌ രക്ഷപ്പെടാന്‍‌‌ സഹായിച്ചു എന്നായിരുന്നു ഷം‌‌സദ് അലാമിന്റെ വെളിപ്പെടുത്തല്‍‌‌. ഏറ്റുമുട്ടലില്‍‌‌ തീവ്രവാദികള്‍‌‌ ഒരു ഇന്‍‌‌സ്‌‌‌‌പെക്ടറെ വധിച്ചിരുന്നു. ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നുവെന്നും‌‌ പോലീസ് ഇന്‍‌‌സ്പെക്ടറെ മറ്റു പോലീസുകാര്‍‌‌ തന്നെയാണു വെടിവച്ചുകൊന്നതെന്നും‌‌ ചില തീവ്രവാദി അനുകൂല സം‌‌ഘടനകള്‍‌‌ വ്യാപക പ്രചരണം‌‌ നടത്തുകയും‌‌ ചെയ്തിരുന്നു.

ഡല്‍‌‌ഹി പോലീസിന്റെ ചോദ്യം‌‌ ചെയ്യലിനിടയിലാണ് ഷം‌‌സാദിന്റെ ഈ വെളിപ്പെടുത്തല്‍‌‌. പോലീസ്, ഈ വെളിപ്പെടുത്തല്‍‌‌ എത്രത്തോളം‌‌ സത്യമാണ് എന്നന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഷം‌‌സാദിന്റെ വെളിപ്പെടുത്തല്‍‌‌ പ്രകാരം‌‌ ബാട്ലഹൗസില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടതിനു ശേഷം‌‌ നോയ്ഡയിലുള്ള ആര്‍‌‌.ജെ.ഡി എം‌‌‌‌.എല്‍‌‌.എ യുടെ വീട്ടിലാണു തങ്ങിയത്. പോലീസ് അന്വേഷണം‌‌ ഊര്‍‌‌ജ്ജിതമാക്കിയപ്പോള്‍‌‌ ബീഹാറിലെ ഒരു കോണ്‍‌‌ഗ്രസ് നേതാവും‌‌ മും‌‌ബൈയിലെ ഒരു ബിസിനസുകാരനും‌‌ അഭയവും‌‌ സാമ്പത്തിക സഹായവും‌‌ നല്കി.

ഉത്തര്‍‌‌പ്രദേശ് എ.ടി.എസ് അസം‌‌ഗറില്‍‌‌ നിന്നും‌‌‌‌ ഷം‌‌സാദിനെ അറസ്റ്റ് ചെയ്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍‌‌ഹി പോലീസിനു കൈമാറുകയായിരുന്നു.

വെടിവയ്പിനിടയില്‍‌‌ ജുനൈദ് എന്നുകൂടി വിളിക്കപ്പെടുന്ന ആരിഫ് ആയിരുന്നു രക്ഷപ്പെടല്‍‌‌ പദ്ധതി തയ്യാറാക്കിയത് എന്നും ഷം‌‌സദ് വെളിപ്പെടുത്തി. എല്‍‌‌-18 ബട്ല ഹൗസില്‍‌‌ വെടിവയ്പ് ആരം‌‌ഭിച്ചപ്പോള്‍‌‌‌‌ ഷം‌‌സദും‌‌ ആരിഫും‌‌ മറ്റൊരു റൂമിലായിരുന്നു. അല്പം‌‌ മുമ്പ് പോലീസ് മുകളിലേക്ക് കയറിയ അതേ സ്റ്റെയര്‍‌‌കേസിലൂടെയാണ് ഇവര്‍‌‌ രക്ഷപ്പെട്ടത്. താഴേക്കിറങ്ങുമ്പോള്‍‌‌ തങ്ങള്‍‌‌ നിരപരാധികളായ താമസക്കാരാണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

അവിടെ നിന്നും‌‌ ഓട്ടോയിലാണു നോയ്ഡയിലെ എം‌‌എല്‍‌‌എയുടെ വീട്ടിലെത്തിയത്. പിന്നീട് അലിഗര്‍‌‌, ലക്നോ വഴി അസം‌‌ഗറില്‍‌‌ എത്തി എന്നു ഷം‌‌സാദ് പറഞ്ഞു.

ഇം‌‌ഗ്ളീഷ് വാര്‍‌‌‌‌ത്ത -->  Cops verifying Batla escapee claim about Cong, RJD leaders

1 comments:

രാഘവന്‍‌‌‌‌‌‌ said...